ഈ വർഷത്തെ ഖേൽരത്‌ന പുരസ്കാരം ശരത് കമലിന്; പ്രണോയിക്കും എല്‍ദോസിനും അര്‍ജുന അവാര്‍ഡ്

National Sports Awards 2022 ; Khel Ratna and Arjuna Award Announced

ഈ വര്‍ഷം ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ മൂന്ന് സ്വര്‍ണമടക്കം നാല് മെഡലുകൾ സ്വന്തമാക്കിയ മികച്ച പ്രകടനമാണ് ശരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  തിങ്കളാഴ്ചയാണ് ദേശീയ കായിക മന്ത്രാലയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

ടേബിള്‍ ടെന്നീസ് താരവും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ അജന്ത ശരത് കമലിന് മേജര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു.ഈ വര്‍ഷം ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ മൂന്ന് സ്വര്‍ണമടക്കം നാല് മെഡലുകൾ സ്വന്തമാക്കിയ മികച്ച പ്രകടനമാണ് ശരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 

മലയാളി താരങ്ങളായ താരങ്ങളായ എച്ച്.എസ് പ്രണോയിയും (ബാഡ്മിന്റണ്‍) എല്‍ദോസ് പോളും (ട്രിപ്പിള്‍ ജമ്പ്) അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായി. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോൾ സ്വർണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ ലക്ഷ്യ സെന്നിനും അര്‍ജുന പുരസ്‌കാരം ലഭിച്ചു. സീമ പുനിയ, അവിനാഷ് മുകുന്ദ് സാബ്ലെ, നിഖാത് സരീന്‍ എന്നിവരും അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായി. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിശീലകന്‍ ദിനേശ് ജവഹര്‍ ലാഡിന് ക്രിക്കറ്റിന് നല്‍കിയ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്ത് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു.

പുരസ്‌കാരം ലഭിച്ചവർ 

മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന:- അജന്ത ശരത് കമല്‍. 

അര്‍ജുന പുരസ്‌കാരങ്ങള്‍: -

സീമ പുനിയ,എല്‍ദോസ് പോള്‍, അവിനാഷ് മുകുന്ദ് സാബ്ലെ (അത്ലറ്റിക്സ്), 
ലക്ഷ്യ സെന്‍, എച്ച്.എസ് പ്രണോയ് (ബാഡ്മിന്റണ്‍), 
അമിത്, നിഖത് സരീന്‍  (ബോക്സിങ്), 
ഭക്തി പ്രദീപ് കുല്‍ക്കര്‍ണി, ആര്‍ പ്രഗ്‌നാനന്ദ (ചെസ്), 
ദീപ് ഗ്രേസ് എക്ക (ഹോക്കി), 
സുശീലാ ദേവി (ജൂഡോ), 
സാക്ഷി കുമാരി (കബഡി), 
നയന്‍ മോണി സൈകിയ (ലോണ്‍ ബോള്‍), 
ഇളവേനില്‍ വാളറിവന്‍, ഓംപ്രകാശ് മിതര്‍വാള്‍ (ഷൂട്ടിങ്), 
ശ്രീജ അകുല (ടേബിള്‍ ടെന്നീസ്), 
വികാസ് താക്കൂര്‍ (വെയ്റ്റ് ലിഫ്റ്റിങ്), 
അന്‍ഷു (ഗുസ്തി), 
പര്‍വീണ്‍ (വുഷു), 
മാനസി ഗിരീഷ്ചന്ദ്ര ജോഷി, തരുണ്‍ ധില്ലണ്‍ (പാരാ ബാഡ്മിന്റണ്‍), 
സ്വപ്നില്‍ സഞ്ജയ് പാട്ടീല്‍ (പാരാ നീന്തല്‍), 
ജെര്‍ലിന്‍ അനിക. ജെ (ബധിര ബാഡ്മിന്റണ്‍). 

ദ്രോണാചാര്യ പുരസ്‌കാരം:-

ജിവന്‍ജോത് സിങ് തേജ (അമ്പെയ്ത്ത്), 
മുഹമ്മദ് അലി ഖമര്‍ (ബോക്‌സിങ്), 
സുമ സിദ്ധാര്‍ഥ് ഷിരൂര്‍ (പാരാ ഷൂട്ടിങ്), 
സുജീത് മാന്‍ (ഗുസ്തി). 

ലൈഫ് ടൈം വിഭാഗം:- 

ദിനേശ് ജവഹര്‍ ലാഡ് (ക്രിക്കറ്റ്), 
ബിമല്‍ പ്രഫുല്ല ഘോഷ് (ഫുട്‌ബോള്‍), 
രാജ് സിങ് (ഗുസ്തി).

Comments

    Leave a Comment